Manorama news
കലിഫോർണിയ ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കോൺവാലിയിൽ വച്ച് സെപ്റ്റംബർ 27 ന് ഇന്ത്യൻ അമേരിക്കൻ ജനതയ്ക്ക് കൊടുത്ത വാക്ക് സഫലമാകുന്നു.
ഇന്ത്യയുടെയും അമേരിയ്ക്കയുടെയും രണ്ടു പ്രമുഖ സാംസ്കാരിക കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഡൽഹി– സാൻഫ്രാൻസിസ്കോ നോൺ സ്റ്റോപ്പ് വിമാന സർവ്വീസ് ഡിസംബർ 2 മുതൽ ആരംഭിക്കുന്ന തിനുളള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ആഴ്ചയിൽ മൂന്നു തവണ ഡൽഹി– സാൻഫ്രാൻസിസ്കോ റൗണ്ട് ട്രിപ്പ് ഫ്ലൈറ്റുകളാണ് സംവിധാനം ചെയ്തിരിക്കുന്നത്.
എയർ ഇന്ത്യാ ഫ്ലൈറ്റ് നമ്പർ എ. ഐ.173, എ.ഐ. 174 എന്നീ നമ്പറുകളിലായിരിക്കും ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യുക.
ബോയിംഗ് വിമാന കമ്പനിയുടെ ദീർഘ ദൂര വിമാനം ‘777–200 LR’ ഉപയോഗിച്ചാണ് എയർ ഇന്ത്യാ 12,500 കിലോമീറ്ററോളം 16 മണിക്കൂർ ഒറ്റ യാത്രയിൽ ഡൽഹി– സാൻഫ്രാൻസിസ്കോ ട്രിപ്പ് സജ്ജമാക്കിയിരിക്കുന്നത്.
ഇന്നു നിലവിലുളള ഏറ്റവും നീണ്ട നോൺ സ്റ്റോപ്പ് വിമാനയാത്ര ഓസ്ട്രേലിയൻ വിമാന കമ്പനി ക്വാന്റസ് നടത്തുന്ന സിഡ്നി– ഡാലസ് 14,000 ത്തോളം മൈൽ 17 മണിക്കൂർ യാത്രയാണ്. എയർബസ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ A-380 ആണ് ഈ യാത്രക്ക് ഉപയോഗിക്കുന്നത്.
എയർ ഇന്ത്യയുടെ ഡൽഹി– സാൻഫ്രാൻസിസ്കോ ഫ്ലൈറ്റിൽ 8 ഫസ്റ്റ് ക്ലാസ്, 35 ബിസിനസ്സ് ക്ലാസ്, 195 ഇക്കണോമി ക്ലാസ് സീറ്റുകൾ ഉണ്ടായിരിക്കും.
പ്രമോഷണൽ ഓഫറുകളുമായി എയർ ഇന്ത്യ : പുതുതായി ആരംഭിക്കുന്ന ഡൽഹി– സാൻഫ്രാൻസിസ്കോ വൻ വിജയമാക്കാൻ എയർ ഇന്ത്യ ശ്രമിച്ചു വരുന്നു.
എ.ഐ. 173, എ. ഐ. 174 ഫ്ലൈറ്റുകളിൽ ഫസ്റ്റ് ക്ലാസിലോ, ബിസിനസ്സ് ക്ലാസിലോ ഒക്ടോബർ 1 ന ും , 15 ജനുവരി 2016 നും ഇടയിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് സൗജന്യമായി എക്സിക്യൂട്ടീവ് ക്ലാസ് ഡൊമസ്റ്റിക് ടിക്കറ്റ് ലഭ്യമാകും. വൺവേ ടിക്കറ്റിന് ഒന്നും റൗണ്ട് ട്രിപ്പ് ടിക്കറ്റിന് രണ്ടും എന്ന തോതിലായിരിക്കും സൗജന്യ യാത്ര ടിക്കറ്റ് നൽകുക.
കൂടുതൽ പബ്ലിസിറ്റിയ്ക്കായി എയർ ഇന്ത്യയുടെ ഒരു ടീം ഒക്ടോബർ 15 ന് സിലിക്കോൺവാലിയിലെത്തും. ഇന്ത്യൻ കോൺസൽ ജനറൽ സാൻഫ്രാൻസിസ്കോയുടെ നേതൃത്വത്തിൽ എയർ ഇന്ത്യാ ഓഫീസർമാരെ ഉൾപ്പെടുത്തി ഒക്ടോബർ 15 ന് പ്രസ് കോൺഫറൻസ് നടത്തുന്നതാണെന്ന് ഇന്ത്യൻ കോൺസുലർ വെങ്കട്ട രമണൻ അറിയിച്ചു.