SanGaMa- San Fracisco Bay Area Kerala Group
Join Our Facebook Group
  • Home
  • Prior Events
  • About Us
  • Contact Us
  • Blog
  • News
SanGaMa- San Francisco Bay Area Kerala Group

യുഎസ് നഗരത്തിൽ 14 ദിവസത്തിനിടെ 435 ഭൂചലനങ്ങൾ!

10/28/2015

0 Comments

 
Manorama News here
ഭൂകമ്പഭീഷണി നഗരങ്ങളിൽ മിക്കതും അമേരിക്കൻ സ്റ്റേറ്റുകളിലാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ടും ഇതിലേക്കാണ് സൂചന നൽകുന്നത്. കലിഫോർണിയയിലെ പ്രധാന പ്രദേശങ്ങളിലൊന്നായ സാൻ റമോണിൽ കഴിഞ്ഞ 14 ദിവസത്തിനിടെ ഉണ്ടായത് ഏകദേശം 435 ഭൂചലനങ്ങളാണ്.
യുഎസ് ജിയോളജിക്കൽ സർവേ പ്രകാശം കഴിഞ്ഞ രണ്ടാഴ്ചക്കിടെ 413 ചെറുചലനങ്ങളാണ് സാൻ റമോണിൽ മാത്രം രേഖപ്പെടുത്തിയത്. ഒക്ടോബർ 13 നാണ് കൂടുതലായി ചലനം അനുഭവപ്പെട്ടത്. മിക്ക ചലനങ്ങളും റിക്ടർസ്കെയിലിൽ രണ്ടു മുതൽ 3 വരെ രേഖപ്പെടുത്തിയതായിരുന്നു. ഏറ്റവും വലിയ ചലനം രേഖപ്പെടുത്തിയത് ഒക്ടോബർ 19നു 3.6 ആയിരുന്നു. വൻ ഭൂകമ്പങ്ങൾക്ക് മുൻപുണ്ടാകുന്ന ചെറുചലനങ്ങളാണ് ഇതെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
അടുത്ത മൂന്നു വർഷത്തിനകം അമേരിക്കയിൽ അതിശക്തമായ ഭൂകമ്പമുണ്ടാകുമെന്ന് നാസ ഗവേഷകർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. റിക്ടർ സ്കെയിലിൽ അഞ്ചോ അതിൽ കൂടുതലോ രേഖപ്പെടുത്തുന്നയത്ര തീവ്രമായ ഭൂകമ്പമുണ്ടാകാനുള്ള സാധ്യത 99.9 ശതമാനമാണെന്നും നാസയുടെയും വിവിധ സർവകലാശാല ഗവേഷകരുടെയും സംയുക്ത റിപ്പോർട്ടിൽ പറയുന്നു. ഒക്ടോബർ 22നാണ് ഇതുസംബന്ധിച്ച പഠനഫലങ്ങൾ പുറത്തുവന്നത്. എന്നാൽ അധികമാരും വാർത്ത കാര്യമാക്കിയില്ല.
അതിനിടെ 26ന് തെക്കനേഷ്യയിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നാശം വിതച്ചതോടെയാണ് ലോകശ്രദ്ധ വീണ്ടും ഈ റിപ്പോർട്ടിലേക്ക് തിരിഞ്ഞത്. ലൊസാഞ്ചൽസിലായിരിക്കും ഭൂകമ്പമുണ്ടാവുകയെന്നാണ് റിപ്പോർട്ട്. ഇത് വെറും പ്രവചനമല്ലെന്നും കൃത്യമായ കണക്കുകളും തെളിവുകളും മുന്നോട്ടുവച്ചാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും നാസ പറയുമ്പോൾ ആശങ്ക ഒരുപടി കൂടി ഏറുന്നു.
Picture
SanGaMa- San Francisco Bay Area Kerala Group
0 Comments

Your comment will be posted after it is approved.


Leave a Reply.

    Categories

    All
    Christmas
    Desi
    Halloween
    It
    Kalari
    Kerala
    Malayalam
    Nativity
    New Year
    Onam
    Sadya

    Author

    SanGaMa- The Trivalley Malayali community

    RSS Feed

Donate to SanGaMa - Tax Deductible
Join Our Mailing List
SanGaMa is a registered 501(c)(3) Non-profit Organization and all contributions are tax deductible.

Home
Prior Events
About Us
Contact Us
Blog
News
Like us in Facebook
Copyright © 2019 www.sangama.us. Images or contents should not be copied without the express permission of the site owner.